Wednesday, December 4, 2013

ഷക്കീല വീണ്ടുമെത്തുന്നു

മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളേക്കാള്‍ ഗ്യാരണ്ടിയുള്ള ചിത്രങ്ങളായിരുന്നു ഒരുകാലത്ത് ഷക്കീല ചിത്രങ്ങള്‍. കുറേ വര്‍ഷങ്ങള്‍ കേരളത്തിലെ തീയേറ്ററുകളില്‍ പ്രണയത്തിന്റെയും രതിയുടെയും അഗ്നിപടര്‍ത്തിയ ഷക്കീല ഇന്ന് പഴയ ഷക്കീലയല്ല. ഇപ്പോള്‍ പഴയമട്ടിലുള്ള ചിത്രങ്ങളിലഭിനയിക്കാന്‍ തനിയ്ക്കിഷ്ടമല്ലെന്നാണ് ഷക്കീല പറയുന്നത്. വെറും ശരീരം എന്നതില്‍ക്കവിഞ്ഞ് ഒരു കലാകാരിയായി മാറാനാണ് താരത്തിനിപ്പോഴാഗ്രഹം. മുമ്പ് മലയാളത്തിലായിരുന്നു ഷക്കീലയുടെ ചിത്രങ്ങള്‍ പ്രധാനമായും ഒരുങ്ങിയിരുന്നത്. പിന്നീട് മറ്റ് തെന്നിന്ത്യന്‍ ഭാഷകള്‍ക്കും ഷക്കീല സ്വീകാര്യയായി മാറി. പ്ലേഗേള്‍സ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഷക്കീല അഭിനയരംഗത്തെത്തിയത്. പക്ഷേ ഷക്കീലയുടെ ഹിറ്റുകള്‍ പിറന്നത് മലയാളത്തിലാണ്. ഇപ്പോള്‍ സാധാരണചിത്രങ്ങളുടെ ഭാഗമായി ഷക്കീലയെക്കൊണ്ടുവരാന്‍ അണിയറക്കാര്‍ മനസുകാണിയ്ക്കുന്നുണ്ട്. റോളുകളിലേയ്ക്ക് ക്ഷണം വരുമ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള റോളുകളാണെന്ന് താന്‍ ഉറപ്പുവരുത്താറുണ്ടെന്നും ഷക്കീല പറയുന്നു. ഇപ്പോള്‍ കന്നഡയില്‍ ഷക്കീലയുടെ ഒരു പുത്തന്‍ ചിത്രം ഒരുങ്ങിയിരിക്കുകയാണ് പാതറഗിത്തിയെന്ന് പേരിട്ടിരിക്കുന്ന.


No comments:

Post a Comment

Have your say